ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) ജില്ലാകേന്ദ്രത്തിൽ നിന്ന് എൽ.ഇ.ഡി പ്രോജക്ടറും പാചകവാതക സിലണ്ടറും പാത്രങ്ങളും മോഷണം പോയസംഭവത്തെ കുറിച്ച് സൗത്ത് പൊലീസ് അന്വേഷണം ഊജ്ജിതമാക്കി. കഴിഞ്ഞ മാസം 23ന് രാത്രിയിലാണ് സംഭവം. എൻ.എച്ച്.എം ഡി.എം.ഒയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്തത്. സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവ ദിവസം രാത്രിയിൽ മോഷണ വസ്തുക്കൾ കടത്തിയെന്ന് സംശയിക്കുന്ന ഒരു വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. മോഷണത്തിന് സഹായം ചെയ്തു കൊടുത്തതിന് പിന്നിൽ എൻ.എച്ച്.എമ്മിലെ ജീവപക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മോർച്ചറി ഭാഗത്തുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് മോഷ്ടാക്കൾ അകത്ത് എത്തിയത്. പിന്നീട് പ്രശ്നം പുറത്ത് വന്നതോടെ കൂടുതൽ നടപടിയിലേക്ക് പോകരുതെന്ന് ജീവനക്കാർ മേലധികാരികളോട് ആവശ്യപ്പെട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്. കൊവിഡ് കാലത്ത് സാമൂഹക അടുക്കളയിലേക്ക് വാങ്ങിയ പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പല തവണകളിലായി മോഷണം പോയിരുന്നു. വാഹന ഉടമക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് സൗത്ത് സി.ഐ പറഞ്ഞു.