ambala

അമ്പലപ്പുഴ: പുതുവർഷാരംഭ ദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി പുറക്കാട് സ്വദേശി . പുറക്കാട് പ്രണവത്തിൽ എ.സുഗുണനും കുടുംബവുമാണ് ഭക്ഷണം വിതരണം ചെയ്തത്.ഇവരുടെ കൊച്ചുമക്കളായ അനിഖേദിന്റെയും ആദിനാഥിന്റെയും ജന്മദിനം കൂടിയായിരുന്നു പുതുവർഷം.പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അന്നദാനം നടത്തിയ കുടുംബത്തിന് നന്ദി പറഞ്ഞു.