kunjik

മുഹമ്മ : ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കഞ്ഞിക്കുഴി പഞ്ചായത്തിലെ മരിയൻ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റു. സ്കൂൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന ഭക്ഷണപ്പൊതികൾ അഗതിമന്ദിരത്തിലെ അന്തേ വാസികൾക്ക് നൽകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് ജെ. ഷീല, അധ്യാപകരായ.സുധാകരൻ, ടി.മോഹൻ, ടി.കെ. ജ്യോതിലക്ഷ്മി, സീമ, ബിന്ദുമോൾ ടി. എസ്. ബിന്ദുമോൾ. സി ലജികുമാർ, പി. ടി. എ. പ്രസിഡന്റ്‌ കെ. എസ്.സേതുനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.