ഹരിപ്പാട് : മഹിളാ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം നടത്തി.കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയുമാണ് ക്രിസ്മസ്- ന്യൂ ഇയർ ആഘോഷിച്ചത് .ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. ദീപു ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് മിനി സാറാമ്മ അദ്ധ്യക്ഷത വഹിച്ചു. ലേഖ മനു,രാജമണി,സുജാത,ത്രികല എന്നിവർ സംസാരിച്ചു.