ചേർത്തല:കലാകാരന്മാരുടെ സംഘടനയായ സവാക്ക് ഓഫ് ഇന്ത്യയുടെ നാലാം സംസ്ഥാന സമ്മേളനം 6,7 തീയതികളിൽ ചേർത്തല ടൗൺ എൻ.എസ്.എസ് കരയോഗം ഓഡി​റ്റോറിയത്തിൽ നടക്കും.കലാകാരന്മാരോട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനക്ക് പരിഹാരം കാണുന്നതിനുള്ള സമരമാർഗങ്ങൾക്ക് സമ്മേളനം രൂപം നൽകും.14 ജില്ലകളിൽ നിന്നും ലക്ഷദീപിൽ നിന്നുമുള്ള കലാകാരന്മാരായ 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ,ജനറൽ സെക്രട്ടറി എസ്.സജിത്,ജനറൽ കൺവീനർ സലാം അമ്പലപ്പുഴ,രാജഗോപാൽ,അനിയപ്പൻ,തോട്ടപ്പളളി സുഭാഷ്ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6ന് രാവിലെ രക്ഷാധികാരി രാജഗോപാൽ പതാക ഉയർത്തും.10ന് ചിത്രകലാ പ്രദർശനം മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്യും.10.30ന് കവിയരങ്ങ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന്കലാകാരന്മാരെ ആനയിച്ചുള്ള സാംസ്‌കാരിക ജാഥ.തുടർന്ന് നടക്കുന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.ആശ്രമം ചെല്ലപ്പൻ അദ്ധ്യക്ഷനാകും. കലാപരിപാടികൾ മുൻമന്ത്റി ജി.സുധാകരനും പുരസ്‌കാരം സമർപ്പണം തോമസ്.കെ.തോമസ് എം.എൽ.എയും,ഗാന സന്ധ്യ ദലീമാജോജോ എം.എൽ.എ യും ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.തുടർന്ന് നാടകം.
7ന് 10ന് പ്രതിനിധി സമ്മേളനം മന്ത്റി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആശ്രമം ചെല്ലപ്പൻ അദ്ധ്യക്ഷനാകും.ജനറൽ സെക്രട്ടറി സജിത്ത് റിപ്പോർട്ട് അവതരിപ്പിക്കും.മൂന്നു വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന പ്രകടന പത്രിക താലൂക്ക് സെക്രട്ടറി അനിയപ്പൻ അവതരിപ്പിക്കും.