vatojanangalkkoppam

മാന്നാർ: കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കൂട്ടംപേരൂർ എസ്.കെ.വി സ്കൂളിൽ നടന്നു വരുന്ന സപ്തദിന സഹവാസ ക്യാമ്പിലെ വിദ്യാർത്ഥികൾ, 'വയോജനങ്ങൾക്കൊപ്പം അൽപനേരം' പരിപാടിയുടെ ഭാഗമായി 100 വയസ് പൂർത്തിയായ പ്ലാപുഴയത്ത് വീട്ടിൽ ശ്രീധരൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, മാന്നാർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അദ്ധ്യക്ഷൻ തോമസ് ചാക്കോ, സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ, പ്രിൻസിപ്പൽ നിഷാരാജ്, പ്രോഗ്രാം ഓഫീസർ രമേശ് കുമാർ വോളണ്ടിയർ ലീഡേഴ്‌സുമാരായ സന്ദീപ് എസ്.നായർ, ഷിനു തോമസ്, എൻ.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.