ആലപ്പുഴ: മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെ ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസിന്റെ വ്യാജ റിപ്പോർട്ടിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് കെ.യു.ഡബ്‌ള്യു.ജെ ജില്ലാ കമ്മറ്റി അറിയിച്ചു. സാക്ഷികളുടെ മൊഴി പോലും രേഖപ്പെടുത്താതെ പക്ഷപാതപരമായി തയ്യാറാക്കിയ റിപ്പോർട്ട് പിൻവലിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ് .സജിത്തും സെക്രട്ടറി ടി.കെ.അനിൽകുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .