
മാന്നാർ: തലവടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ഗവ.ജെ.ബി സ്കൂളിൽ നടന്ന സമന്വയം സപ്തദിന ക്യാമ്പിന് സമാപനം കുറിച്ച് സ്നേഹ ഗൃഹസന്ദർശനം നടത്തി. 43 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ അങ്കണവാടിയിൽ പൂന്തോട്ടം ഒരുക്കൽ, തെരുവ് നാടകാവതരണം, വയോജന സംഗമം, തൊഴിലുറപ്പ് തൊഴിലാളികളുമായി സ്നേഹസംവാദം എന്നീ പരിപാടികൾ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ അംഗങ്ങളായ വത്സല ബാലകൃഷ്ണൻ, സുജിത്ത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ.ജി മധുസൂദനൻ പിള്ള നേതൃത്വം നൽകി.