sdfgds

മുഹമ്മ: സി.പി.എം തമ്പകച്ചുവട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വടക്കനാര്യാട് അക്കരോട്ട് പി.സബ്ജു (56) നിര്യാതനായി.

കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളിയായ പി.സബ്ജു ടെക്സ്റ്റൈൽ മിൽ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നിർമാണ തൊഴിലാളി യൂണിയൻ റോഡ്മുക്ക് യൂണിറ്റ് കൺവീനർ, മണ്ണഞ്ചേരി പഞ്ചായത്ത് വികസന ക്ഷേമ സഹകരണസംഘം വൈസ് പ്രസിഡന്റ്, വടക്കനാര്യാട് പരസ്പര മരണാനന്തര സഹായ സമിതി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം,
ആര്യാട് നോർത്ത് യു.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. .

ഭാര്യ :മിനി. മക്കൾ : അഖിൽ സബ്ജു ( മൈജി, ചേർത്തല ബ്രാഞ്ച് മാനേജർ ),അബിൻ സബ്ജു. മരുമക്കൾ : സനിക അഖിൽ ( അരൂർ പഞ്ചായത്ത് ഓഫീസ്), അശ്വതി അബിൻ.സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന്.