sndp

തൈക്കൽ : എസ്. എൻ.ഡി. പി. യോഗം2114ാം നമ്പർ ശാഖയുടെ ഗുരുമന്ദിര നിർമ്മാണ ഫണ്ടിലേക്ക് എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ ശാഖ 10000 രൂപ സംഭാവന നൽകി. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജി. ശശിധരൻ ഫണ്ട്‌ കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ ജയൻ ശാന്തി ഏറ്റുവാങ്ങി. 2114ാം നമ്പർ ശാഖ പ്രസിഡന്റ്‌ സുഗുണൻ,​ സെക്രട്ടറി ബിജു,​ കമ്മിറ്റി അംഗങ്ങളായ എസ്.പി. സാബു, ലീന, പ്രസന്ന, എസ്. ഗിരിജ, പി. പി. ഷാജി, അരുന്ധതി, എസ്. വി. സാബു, കെ.ജി.അനിരുദ്ധൻ എന്നിവർ സംസാരിച്ചു.