ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ സാധാരണക്കാർക്ക് വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതി നാടിന് സമർപ്പിച്ചു . പദ്ധതിയുടെ ആലപ്പുഴ നഗരസഭാതല ഉദ്ഘാടനം വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവഹിച്ചു. മുൻ അദ്ധ്യക്ഷ സൗമ്യരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ
ബി.നസീർ, കെ.എസ്.ജയൻ, റൈഹാനത്ത്, രാഖി രജികുമാർ, ഫൈസൽ, ഹെലൻ,ഗോപിക, ഡെപ്യൂട്ടി സെക്രട്ടറി മാലിനി ആർ.കർത്ത, ഹെൽത്ത് ഓഫീസർ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

കെ സ്മാർട്ടിൽ

ജനന, മരണ,വിവാഹ രജിസ്‌ട്രേഷൻ, വ്യാപാര, വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമ്മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ 8 സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക.