ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയും അമ്മയുടെ കാമുകന്റെയും അക്രമണത്തിന് വിധേയനായ കുട്ടിയുടെ സംരക്ഷണ ചുമതല വഹിക്കാൻ തയ്യാറാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കുട്ടിയുടെ രക്ഷകർത്താവിന്റെ സമ്മതം ഉണ്ടങ്കിൽ സി.ഡബ്ലു.യു.സി ഉത്തരവിന് വിധേയമായി കുട്ടിയുടെ ചികിത്സാ ചെലവും ശിശുക്ഷേമസമിതി വഹിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആലപ്പുഴ നഗരസഭ നടത്തുന്ന ശിശുവികലാംഗസദനം എന്ന പേര് മാറ്റി കുട്ടികളുടെ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്നാക്കണമെന്ന് ആവശ്യപ്പെട്ടു. ട്രഷറർ കെ.പി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ,ജോയന്റ് സെക്രട്ടറി കെ.നാസർ, അംഗങ്ങളായ നസീർ പുന്നക്കൽ,ടി.എ.നവാസ്, എം.നാജ എന്നിവർ
സംസാരിച്ചു.