arr

അരൂർ: പുതുവത്സരദിനത്തിൽ പുലർച്ചെ അജ്ഞാതവാഹനമിടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം. അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് ചന്തിരൂർ തഴുപ്പിൽ വീട്ടിൽ സന്ദേശൻ (62) ആണ് മരിച്ചത്. ദേശീയപാതയിൽ എരമല്ലൂർ പിള്ളമുക്കിൽ ടോറി ഹാരീസ് കമ്പനിയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 4.30നായിരുന്നു അപകടം. പായ്ക്കറ്റ് പാൽ വിൽപ്പനക്കാരനായ സന്ദേശൻ സൈക്കിൾ റോഡരികിൽ വച്ച ശേഷം എതിർവശത്തെ കടയിൽ പാൽ നൽകാൻ റോഡ് മുറിച്ചു കടന്നപ്പോഴായിരുന്നു വാഹനമിടിച്ചത്. താഴെ വീണ സന്ദേശന്റെ തലയിലൂടെ വാഹനം കയറി ഇറങ്ങി. ഇടിച്ച വാഹനം നിറുത്താതെ പോയി. അരൂർ പൊലീസ് പിന്നീട് നടത്തിയ സി.സി.ടി.വി പരിശോധനയിൽ ടാങ്കർ ലോറിയാണ് ഇടിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ലോറി കണ്ടെത്താനായിട്ടില്ല. ഭാര്യ: പരേതയായ ലീല . മക്കൾ :അതുൽ, അമൽ . മരുമകൾ : ആതിര.