ആലപ്പുഴ: തുമ്പോളി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12ന് രുഗ്മിണി സ്വയംവരം നടക്കും. രുഗ്മിണി സ്വയംവര ഘോഷയാത്ര തുമ്പോളി കാരളശ്ശേരിൽ ശ്രീ ലളിതാംബികാ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും രാവിലെ 11ന് ആരംഭിക്കും. ഇന്ന് വൈകിട്ട് 7 30ന് സർവൈശ്വര്യ പൂജയും നടക്കും.ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും. .വിഷ്ണു ശാന്തി പൊന്നാടാണ് ക്ഷേത്രം മേൽശാന്തി. തിരുനെല്ലൂർ പങ്കജാക്ഷൻ യജ്ഞാചാര്യനും സോമൻ മുട്ടത്തിപ്പറമ്പ്, സതീശൻ അമ്പനാകുളങ്ങര എന്നിവർ യജ്ഞപൗരാണികരുമാണ്. 4ന് സപ്താഹയജ്ഞം സമാപിക്കും.