tur

തുറവൂർ : മദ്ധ്യ കേരളത്തിൽ ആദ്യമായി വെട്ടയ്ക്കൽ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സത്രത്തിൽ ഗുരുദേവകൃതികൾ വായിച്ചു വിശകലനം ചെയ്ത സത്രാ ചാര്യൻ പള്ളിക്കൽ സുനിലിന് സത്രസംഘാടക സമിതിയുടെ വക ഗുരുധർമ്മ കീർത്തി പുരസ്ക്കാരം മന്ത്രി പി. പ്രസാദ് നൽകി ആദരിച്ചു .കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.കെ.സുദർശനൻ രചിച്ച നന്മയിലേക്കുള്ള വഴി എന്ന പുസ്തകം പള്ളിക്കൽ സുനിലിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. സത്ര സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ചെയർമാൻ പി.ഡി.ഗഗാറിൻ അദ്ധ്യക്ഷനായി.