photo

ആലപ്പുഴ: തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് ഔവവർ ലേഡി ഓഫ് അസപ്ഷൻ ദേവാലയത്തിൽ ഉണ്ണി മിശിഹായുടെ ദർശനത്തിരുന്നാൾ തുടങ്ങി. 14ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 നും 7 നും ദിവ്യബലി ഉണ്ടാകും. വികാരി റവ. ഫാ. സേവ് ചിറമേൽ കൊടിയേറ്റി. കുർബാനയുടെ ആശിർവാദത്തിന് ഫാ. റിൻസൺ കാളിയാത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.. ഫാ. എബിൻ ചൊവ്വല്ലൂർ വചനപ്രഘോഷണം നടത്തി. 14വരെ വൈകിട്ട് 6 ന് ജപമാല, ദിവ്യബലി, ലദിഞ്ഞ്, വചനപ്രഘോഷണം എന്നിവ നടക്കും.

പൂങ്കാവ് പള്ളിയിലെ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ കൊടി ആശിർവാദം വികാരി റവ. ഫാ. സേവ് ചിറമേൽ നിർവഹിക്കുന്നു. സമീപം ഫാ. വിൻസൺ കാളിയാത്ത്, ഫാ. എബിൻ ചൊവ്വല്ലൂർ, ഫാ. സേവ്യർ ജിബിൻ കാരിംപുറത്ത്, ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കൽ, ഫാ. തോമസ് പളിപ്പറമ്പ്,ഡിക്കൻ. ജോബിൻ മാത്യു വലിയവീട് എന്നിവർ സമീപം