
ആലപ്പുഴ:ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നേർമഗലം ഇടവകയിൽ ക്രിസ്മസ് കിറ്റ് വിതരണവും സ്മരണിക പ്രകാശനവും നടത്തി. എ.എം.ആരിഫ് എം.പി സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ സ്മരണ നിലനിർത്തുന്ന നല്ലിടയൻ എന്ന സ്മരണിക പ്രകാശനം ചെയ്തു. പെരുന്നേർമംഗലം ഇടവക വികാരി ഫാ.അലക്സ് കൊച്ചിക്കാരൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യപ്രഭാഷണം നടത്തി.ഔസേപ്പച്ചൻ ക്രൈസ്റ്റ് കോളേജ്, കെ.ജി.നെൽസൺ,ആൻഡ്രൂസ് ആറാട്ടുകുളം, ബാബു അത്തിപ്പൊഴിയിൽ, ഇഗ്നേഷ്യസ് എ.പി എന്നിവർ സംസാരിച്ചു.