
തുറവൂർ: തുറവൂർ കിഴക്കേക്കര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. ജി.ശീതളപ്രസാദ്(ബാബു),ബി.ഹരികുമാർ,കെ.ജെ.ആന്റണി, ടി.ജെ.ജോർജ്കുട്ടി, പി.രാധാകൃഷ്ണൻ,അനു ജയൻ,കെ.ശശികല,എം.ജി.മഹേശ്വരി,എൻ.നിഷ ചന്ദ്രഹാസൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയികളെ കോൺഗ്രസ് തുറവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.ഒ.ജോർജ്ജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.