
ആലപ്പുഴ : ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എൻ എം ട്രസ്റ്റ് പാലിയേറ്റീവ് കെയർ സെന്റർ 14ന് നടത്തുന്ന സാന്ത്വനതീരം 2024ന്റെ ലോഗോ പ്രകാശനം ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജ് നിർവഹിച്ചു. എൻ എം ട്രസ്റ്റ് ചെയർമാൻ എസ്. നെജുമുദ്ദീൻ , കൺവീനർ ഇ.എം.കബീർ, വോളണ്ടിയർമാരായ എ.എം.റഷീദ്, എച്ച്.ഷിഹാബ് എന്നിവർ പങ്കെടുത്തു. പാരപ്ലീജിയ, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ വന്ന് വീടിനുള്ളിൽ കഴിയുന്നവർക്ക് പരിപാടിയിലേക്ക് 10ന് മുമ്പ് രജിസ്റ്റർ ചെയ്യാം. ഫോൺ: 8714987788 .