
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി .ടി സ്കാൻ പ്രവർത്തനം നിലച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ടി സ്കാൻ സെന്ററിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി .സാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് അഷ്‌ഫാക്ക് അഹമ്മദ് അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ, യൂത്ത് കെയർ ജില്ല കോ- ഓഡിനേറ്റർ നിസാർ വെള്ളാപ്പള്ളി,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് ഷിത ഗോപിനാഥ്, ആർ.സജിമോൻ . ശിഹാബ് പോളക്കുളം,അഡ്വ.എ.എസ്.അജ്മൽ,സീന, ടി.എസ്.കബീർ,എൻ. നവാസ്,ഹാഷിം, കണ്ണങ്കേഴം സിറാജ് . എസ്.അമിത എന്നിവർ പ്രസംഗിച്ചു.