
ആലപ്പുഴ: എം.ഇ.എസ്. അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ചരിത്ര സെമിനാർ ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഹസൻ എം.പൈങ്ങാമഠം, ഇ.അബ്ദുൾ അസീസ്, മുഹമ്മദ് ഷെഫീഖ് , സി.എം.അബ്ദുൽ സലാം, ആർ.എസ്.ഷാഹുൽ ഹമീദ്, എ.അഷ്റഫ്, എം.എ.അബ്ദുൽ ലത്തീഫ്, കെ. നാസർ, മൈമൂന ഹബീബ്,മുഹമ്മദ് റഷീദ് കെ.എ., പി.എം.ബഷീർ പോളക്കുളം, വി.എ. ഫസലുദ്ദീൻ, എസ്.എം.ഷെരീഫ്,റ്റി.കെ.പി.സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.