s

ആലപ്പുഴ : എസ്.കെ.എസ്.എസ്.എഫ് സിവിൽ സ്റ്റേഷൻ യൂണിറ്റ് കൺവെൻഷൻ ഇന്ന് രാത്രി 8 ന് മീറാസുൽ അമ്പിയാ മദ്റസ ഹാളിൽ നടക്കും. മേഖലാ പ്രസിഡന്റ് എ.എം.എം ശാഫി റഹ്മത്തുല്ലാഹ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അഫ്സൽ ശംസുദ്ദീൻ അധ്യക്ഷനാകും. മഹൽ ഖത്വീബ് സിറാജുദ്ദീൻ അശ്റഫി പ്രാർത്ഥന നടത്തും. മേഖലാ ജനറൽ സെക്രട്ടറി എ.കെ.എച്ച് മുഹമ്മദ് ഹസീം വിഷയാവതരണം നടത്തും. മഹൽ ജനറൽ സെക്രട്ടറി സിദ്ദീഖ് ബാഖവി, ശുഐബ് അബ്ദുള്ള, എസ്.കെ.എസ്.എസ്.എഫ് മേഖലാ ട്രഷറർ ഉവൈസ് ഖലീൽ, വർക്കിംഗ് സെക്രട്ടറി അജ്മൽ നാസർ എന്നിവർ സംസാരിക്കും.