ഹരിപ്പാട്: മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാസ് ' പ്രതിഭ 2023" മുതുകുളം ഗവ.എൽ.പി സ്കൂളിൽ നടന്നു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തി വ്യക്തിത്വ വികസനത്തിനുതകുന്ന വ്യത്യസ്ത പദ്ധതികളാണ് ഒരാഴ്ച നീളുന്ന ക്യാമ്പിൽ നടപ്പാക്കിയത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എക്സൈസ് വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയും ക്യാമ്പുമാ
യി സഹകരിച്ചു. മുതുകുളം ഹെൽത്ത് സെന്ററിലെ ഡോ.സുനിൽ, ബിലീവേഴ്സ് ഹോസ്പിറ്റലിലെ ഹെൽത്ത് കെയർ ടീം അംഗങ്ങളായ ഡോ.നിഖിൽ കൃഷ്ണൻ, ഡോ.ആനി ചാണ്ടി,ഡോ. ജിതിൻ, എക്സൈസ് ഓഫീസറായ ജയകൃഷ്ണൻ, എസ്.ഐ എബി.എം.എസ്, പഞ്ചായത്ത് അംഗം പാർവതി, ലത ഗീതാഞ്ജലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം കുമാർ, ഷിൽഡാ സെബാസ്റ്റ്യൻ, ചിങ്ങോലി പഞ്ചായത്ത് മെമ്പർ അനീഷ്.എസ് ചേപ്പാട് എന്നിവർ സംസാരിച്ചു. വൃന്ദ, ആരോമൽ, ഗൗതമൻ, നിരഞ്ജൻ എന്നിവർ ക്ലാസുകൾ നയിച്ചു. സമം ശ്രേഷ്ടം പരിപാടിയിൽ സമത്വ ജ്വാല പി.ടി.എ പ്രസിഡന്റ് പ്രകാശ് കുമാർ തെളിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ വോളണ്ടിയേഴ്സിനു സമത്വ സന്ദേശം നൽകി. പ്രിൻസിപ്പൽ ജോൺ വർഗീസ്, പ്രോഗ്രാം ഓഫീസർ സിനി.എസ് തുടങ്ങിയവർ പങ്കെടുത്തു.