tur

തുറവൂർ : തുറവൂർ 935-ാം നമ്പർ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ്‌ എൻ. രൂപേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.പ്രദീഷ് പ്രഭു സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ഇ.ഡി.ഉമാദേവി, വി.എൻ.നന്ദകുമാർ, എച്ച്.ജയകുമാർ, കെ.കരുണാകരൻ,കെ.എസ്. സുരേഷ്കുമാർ, കെ.എ. ശ്രീകുമാർ, അഡ്വ.ജഗദീശ്‌ ലക്ഷ്മൺ, പി.എം.മനോജ്‌ , രോഹിണി സത്യനാഥ്, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചേർത്തല താലൂക്കിലെ മികച്ച സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബാങ്കിന്റെ സെക്രട്ടറി എൻ.പ്രദീഷ് പ്രഭുവിനെ ബാങ്ക് പ്രസിഡന്റ്‌ എൻ.രൂപേഷ് ആദരിച്ചു.