വള്ളികുന്നം: കടുവിനാൽ പരിയാരത്തുകുളങ്ങര ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനും നവാഹയജ്ഞത്തിനും അനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നള്ളത്ത് 5 മുതൽ 8വരെ നടക്കും. 5ന് താഴത്തുവീട്ക്ഷേത്രപരിസരം, പള്ളിമുക്ക് , കുന്നത്തു മുക്ക്, ഭഗവതി അയ്യത്ത് ക്ഷേത്ര പരിസരം, പടയണിവെട്ടം ക്ഷേത്രവും ക്ഷേത്രത്തിനു വടക്കു ഭാഗവും 6ന് പരിയാരത്തുകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറ്,അമൃത സ്കൂളിന് വടക്ക്,തെക്കുപടിഞ്ഞാറു ഭാഗങ്ങളും പടയണിവെട്ടം ക്ഷേത്രത്തിനു തെക്കു വശവും പുത്തൻചന്ത ഭാഗവും പേച്ചിറ ക്ഷേത്രപിരസരവും പറയ്ക്കെഴുന്നള്ളിപ്പ് നടക്കും. 7ന് ചത്തിയറ സ്കൂളിന് വടക്ക്, മാവുള്ളതിൽ ക്ഷേത്ര പരിസരം,വേടരപ്ലാവ് ചെറ്റാരിക്കൽ ക്ഷേത്രം, പരിയാരത്തുകുളങ്ങര ക്ഷേത്രത്തിനു വടക്ക് വശം.8ന് ക്ഷേത്രത്തിന് തെക്കും കുമളത്തു കുറ്റി ക്ഷേത്ര പരിസരം,കാഞ്ഞിരത്തിൻമൂട് ഭാഗവും കരയിലെ മറ്റ് ഭാഗങ്ങളും പറയ്ക്കെഴുന്നള്ളിപ്പ് നടക്കും.