
അമ്പലപ്പുഴ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി അമ്പലപ്പുഴ ഗവ. മോഡൽ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റ് പടിഞ്ഞാറേ നട റോഡിലെ മാലിന്യ കൂമ്പാരം ശുചീകരിച്ചു. സ്ഥലത്ത് പൂന്തോട്ടം നിർമ്മിച്ച് ചുവർ ചിത്രങ്ങൾ വരച്ച് നവീകരിക്കുകയും ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തുംശുചിത്വമിഷിനുമായി സഹകരിച്ചാണ് "സ്നേഹാരാമം "എന്ന പദ്ധതി നടപ്പിലാക്കിയത്. വാർഡ് മെമ്പർ സുഷമ രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു.