ആലപ്പുഴ: പി.ആർ.എസ് തുക വിതരണത്തിലെ കെടുകാര്യസ്ഥതയുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 14ന് സെക്രട്ടേറിയറ്റിന് മുന്നിൽ നെൽകർഷക സംരക്ഷണ സമിതി പ്രതിഷേധ ധർണ നടത്തും.

പ്രായപൂർത്തിയാകാത്തവർ, മുതിർന്ന പൗരന്മാർ, മരണമടഞ്ഞ ആളുകളുടെ ആശ്രിതർ, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് 2022-23 വർഷത്തെ പുഞ്ച കൃഷിയുടെ പി ആർ എസ് തുക ഇനിയും ലഭ്യമായിട്ടില്ലെന്ന് സമിതി ആരോപിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. ക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
പി.ആർ സതീശൻ,കെ.ബി. മോഹനൻ വെളിയനാട്, ലാലിച്ചൻ പള്ളിവാതുക്കൽ, സന്തോഷ് പറമ്പിശ്ശേരി, ഇ.ആർ. രാധാകൃഷ്ണപിള്ള, ഷാജി മുടന്താഞ്ഞിലി, കറിയാച്ചൻ ചേന്നങ്കര , മാത്യൂസ് തോമസ് കോട്ടയം, വിശ്വനാഥപിള്ള, സിബിച്ചൻ തറയിൽ, റോയ് ഊരംവേലിൽ, കാർത്തികേയൻ കൈനകരി മാത്യൂസ് ജോർജ് പൊന്നാടൻവാക്കൽ, വി.എൻ. ശർമ്മ ജി, സുഭാഷ് പറമ്പിശ്ശേരി, സെൽജു ആറുപറ, ജോഷി വർഗീസ്, സുനു പി. ജോർജ് കാഞ്ഞിരം, ജയൻ ജോസഫ് തോട്ടശേരി, ട്രഷറർ ജോൺ.സി.ടിറ്റോ, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ പ്രസംഗിച്ചു.