
ആലപ്പുഴ : മേയിൽ ഡെറാഡൂണിൽ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 പുരുഷ - വനിതാ താരങ്ങൾക്കുള്ള സംസ്ഥനതല കോച്ചിംഗ് ക്യാമ്പ് 6,7 തിയതികളിൽ ആലപ്പുഴ കോ - ഇൻ - ചി അക്കാദമിയിൽ നടക്കും. 6ന് രാവിലെ 10ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് പി.രാംദയാൽ, റഫറി കമ്മീഷൻ ചെയർമാൻ ഡോ.ഷാജി.എസ്.കൊട്ടാരം, ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സി.പി.രാജേഷ്, ജനറൽ സെക്രട്ടറി ജോ ഷാജി ചെറിയാൻ എന്നിവർ പങ്കെടുക്കും.