dfrew

പൂച്ചാക്കൽ: കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.എ. സക്കരിയ നയിച്ച പ്രക്ഷോഭ ജാഥ ചാവടി ജംഗ്ഷനിൽ ജില്ല ട്രഷറർ എം.എച്ച്. ഉവൈസ് ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റ് വാങ്ങി പൂച്ചാക്കൽ വടക്കേകരയിൽ സമാപിച്ചു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.