കായംകുളം: കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ മൂന്നാം ചരമ വാർഷികം ഇന്ന് രാവിലെ 9 ന് വസതിയിൽ നടക്കും.

യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ അദ്ധ്യക്ഷത വഹിക്കും. മുരുകൻ കാട്ടാക്കട,രാജീവ് ആലുങ്കൽ,വരവിള ശ്രീനി തുടങ്ങിയവർ പങ്കെടുക്കും.