കായംകുളം: ആലുവ അദ്വൈത ആശ്രമത്തിൽ നിന്നും ആരംഭിച്ച ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി എം.ഡി സലിം ക്യാപ്റ്റൻ ആയുള്ള ശിവഗിരി പദയാത്രയ്ക്ക് ഗുരുധർമ്മ പ്രചാരണസഭ കായംകുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് എസ്.ഇ.റോയ്, ഹരിദാസ് ശിവരാമൻ,എം.കെ.വിജയകുമാർ,ചന്ദ്രാ ഗോപിനാഥ്,എസ്. സുപ്രഭൻ, സി.വിജയൻ, ശ്രീനാരായണ സേവാ സമിതി പ്രസിഡന്റ് മംഗളാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.