ambala

അമ്പലപ്പുഴ : അന്തരിച്ച കേരള കോൺഗ്രസ്‌ (എം ) നേതാവ് പി.എ.റസാഖിന്റെ ഏഴാമത് അനുസ്മരണം അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം കേരള കോൺഗ്രസ്‌ (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ്‌ കൂട്ടാല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ നസീർ സലാം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. എസ്. നൗഷാദ് അലി അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി നിസാം വലിയകുളം, വൈസ് പ്രസിഡന്റ്‌ കെ.ഹാഷിം, മുഹമ്മദ്‌ കെ. കബീർ തുടങ്ങിയവർ സംസാരിച്ചു.