shen

ആലപ്പുഴ: ഗുരുവായൂർ ഗോലോകം ട്രസ്റ്റ് നടത്തിയ ഗീതാ ചക്രവ്യൂഹ് മത്സരത്തിൽ ആലപ്പുഴ എസ്. ഡി. കോളേജ് വിദ്യാർത്ഥിനി വൈഷ്ണവി.ജി.ഷേണായിക്ക് ഒന്നാം സ്ഥാനം. എ.എൻ പുരം രോഹിണി വിഹാറിൽ ഗണേഷ് കുമാറിന്റെയും പ്രിയാ ഷേണായിയുടെടേയും മകളും ആലപ്പുഴ എസ്.ഡി കോളേജിലെ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയുമാണ്. സമ്മാനമായി ട്രോഫിയും ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഭഗവദ് ഗീതയും ലഭിച്ചു.

ഭഗവദ് ഗീതയുടെ പ്രചരണാർത്ഥം ഗോലോകം ട്രസ്റ്റ് ഗുരുവായൂർ, ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി 15 വയസ് മുതൽ 21 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചതാണ് ഗീത ചക്രവ്യൂഹ് മത്സരം.