
മാന്നാർ: പിണറായി സർക്കാരിന്റെ അഴിമതി, ധൂർത്ത്, അക്രമങ്ങൾ, കെടുകാര്യസ്ഥത, സാമ്പത്തിക തകർച്ച എന്നിവയ്‌ക്കെതിരെ 9ന് ചെങ്ങന്നൂരിൽ നടക്കുന്ന യു.ഡി.എഫ് കുറ്റവിചാരണ സദസിന് മുന്നോടിയായി യു.ഡി.എഫ് മാന്നാർ മണ്ഡലം കൺവെൻഷൻ മാന്നാർ പെൻഷൻ ഭവനിൽ നടന്നു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മാന്നാർ മണ്ഡലം ചെയർമാൻ ടി.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഹരി പാണ്ടനാട്, തോമസ് ചാക്കോ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.വേണുഗോപാൽ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം, കേരള കോൺഗ്രസ് (ജെ) സംസ്ഥാന കമ്മിറ്റിംയംഗം ചാക്കോ കയ്യത്ര, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം പി.എൻ. നെടുവേലി ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം പി.എൻ നെടുവേലി, ഷബീർ അബ്ബാസ്, പ്രിൻസ്, പ്രസന്നകുമാർ, ടി.എസ് ഷഫീഖ്, ഹരി കുട്ടംപേരൂർ, മധുപുഴയോരം, വത്സലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, രാധാമണി ശശീന്ദ്രൻ, പി.ബി സലാം, അനിൽ മാന്തറ, നിന്നു പ്രകാശ്, അബ്ദുൽറഹ്‌മാൻ കുഞ്ഞ്, ഹസീന സലാം എന്നിവർ സംസാരിച്ചു.