
ആലപ്പുഴ: രാജാകേശവദാസ് 4541ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 147ാമത് മന്നം ജയന്തി ആഘോഷിച്ചു. 147 ദീപം തെളിയിച്ചു കൊണ്ടുള്ള ആഘോഷത്തിന് കരയോഗം പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹനൻ പിള്ള ഭദ്രദീപം കൊളുത്തി. തുടർന്ന് പുഷ്പാർച്ചനയും ഭജനയും, ദീപക്കാഴ്ചയും നടന്നു. ജോയിന്റ് സെക്രട്ടറി ഡി.കൃഷ്ണകുമാർ, ട്രഷറർ എസ്.മധുസൂദനൻ പിള്ള, ഭാരവാഹികളായ ജി.വിനോദ് കുമാർ, എസ്.മുരളീധരൻ നായർ, കെ.സജികുമാർ, രഘുനാഥൻ നായർ, കെ.ശ്യാമപ്രസാദ്, ആർ.ഗോപിനാഥ്, രവീന്ദ്രൻ നായർ, വനിതാ സമാജം ഭാരവാഹികളായ ഡോ.രമാദേവി, ബി.ശ്യാമള വല്ലി, ഉഷാ കുമാരി, രശ്മി സുധീന്ദ്രൻ, ശൈലജാ ദേവി, ഹേമലത, സുനിത,പ്രീത, ശ്രീജ എന്നിവരും വനിതാ സ്വയം സഹായ അംഗങ്ങളും നേതൃത്വം നൽകി.