prabhatha-bhakshanam-

ചെന്നിത്തല: 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ 1030000 രൂപാ വിനിയോയോഗിച്ച് പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ചെന്നിത്തല തെക്ക് ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ അദ്ധ്യാപിക എൻ.പി ജയശ്രീ പദ്ധതി പ്രവർത്തനം വിശദീകരിച്ചു. അജിത ദേവരാജൻ സ്വാഗതവും എസ്.എം.സി വൈസ്ചെയർപേഴ്സൺ സിമി നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 8 സർക്കാർ വിദ്യാലയങ്ങളിൽ ആഴ്ചയിൽ മൂന്നു ദിവസമാണ് ഈ പദ്ധതിയിൽ പ്രഭാത ഭക്ഷണം നൽകുന്നത്.