ആലപ്പുഴ: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി വേൾഡ് ഹ്യൂമെൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ അന്താരാഷ്ട്ര ജൂനോ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ഗോപിക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസർ സിന്ധു തോമസ് കലാസാംസ്‌കാരിക രംഗത്ത് പ്രതിഭ തെളിയിച്ച കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. അദ്ധ്യാപികമാരായ വി.എസ്.ദിവ്യ, എം.ഡി.സീനാ, കെ.പി.സൈറസ് തുടങ്ങിയവർ സംസാരിച്ചു.