കുട്ടനാട് : ലയൺസ് ക്ലബ് എടത്വാ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം 6ന് വൈകിട്ട് 7ന് നടക്കും. കഫേ എയിട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഡിസ്ട്രിക് ഗവർണർ ഡോ.ബിനോ ഐ.കോശി ഉദ്ഘാടനം ചെയ്യും. തലവടി ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് കളങ്ങര അദ്ധ്യക്ഷത വഹിക്കും. വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം ചടങ്ങിന് നേതൃത്വം നൽകും. ഡിസ്ട്രിക് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസി​സ്, ഗ്ലോബൽ എക്സ്റ്റഷൻ ടീം കോർഡിനേറ്റർ ജി.വേണുഗോപാൽ എന്നിവർ പങ്കെടുക്കും.