bjp-prathishedham

മാന്നാർ: ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടേയും ന്യൂനപക്ഷ മോർച്ചയുടേയും നേതൃത്വത്തിൽ മാന്നാർ ബസ് സ്റ്റാൻഡിൽ സജി ചെറിയാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുരുവിള ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ഭാരവാഹികളായ പി.എം.ജോൺ പുലിയൂർ, സണ്ണി തെക്കേമലയിൽ എന്നിവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ബിനുരാജ്, കലാധരൻ കൈലാസം, ശിവകുമാർ, ഉണ്ണി ഇടശേരിൽ, ഗോപൻ ഇരമത്തൂർ, മോർച്ച പ്രെസിഡന്റുമാരായ പാർവ്വതി രാജീവ്, പ്രവീൺ കാരാഴ്മ, രാജഗോപാൽ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സുന്ദരേശൻ പിള്ള, മാന്നാർ സുരേഷ്, പ്രതീപ് പുലിയൂർ, ജന.സെക്രട്ടറിമാരായ സുന്ദരേശൻ, സേതു എന്നിവർ നേതൃത്വം നൽകി.