
മുഹമ്മ: തുമ്പോളി മംഗലത്ത് കുടുംബയോഗത്തിന്റെ 18-ാം മത് കുടുംബസംഗമം ആലപ്പുഴ ഗൗരി ആഡിറ്റോറിയത്തിൽ നടന്നു.രക്ഷാധികാരി ഡോ. എം. കെ. സാനു ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് സജീവ് ദേവ് അദ്ധ്യക്ഷതവഹിച്ചു. ബി. ജയകൃഷ്ണൻ,എം. വി. സുനിൽകുമാർ,ഡോ. കെ. കെ. ദീപ്തി,പ്രേംജിത് ലാൽ,വിശ്വകുമാർ,എം. പി. രേണുക,വിനോദ്,ദേവരാജൻ എന്നിവർ സംസാരിച്ചു.സെക്രട്ടറിഎം. വി. സുഭാഷ് സ്വാഗതവും ട്രഷറർ എം. വി. കൃഷ്ണൻനന്ദിയുംപറഞ്ഞു. മനോജ് മണ്ണടിയിലിനെ പ്രസിഡന്റായും വിശ്വകുമാറിനെ സെക്രട്ടറിയായും എം. വി. കൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.