മാന്നാർ: കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ 147-ാമത് ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തൽ, പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. ചടങ്ങുകൾക്ക് താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം അനിൽകുമാർ, കരയോഗം സെക്രട്ടറി ടി.കെ.നാരായണൻ നായർ, ട്രഷറർ രഘുനാഥൻ നായർ, വനിതാ സമാജം പ്രസിഡന്റ് ജ്യോതി വേലൂർമഠം, വൈസ് പ്രസിഡന്റ് ശ്രീദേവി കുറ്റിയത്ത്, ജോ.സെക്രട്ടറി രജനി പ്രകാശ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടംപേരൂർ 2413-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നംജയന്തി ദീപപ്രോജ്വലനം, സമൂഹ പ്രാർത്ഥന, പതാക ഉയർത്തൽ എന്നീ ചടങ്ങുകളോടെ ആഘോഷിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി രാജീവ് ശ്രീരാധേയം സംസാരിച്ചു. ജോ.സെക്രട്ടറി സതീഷ് കുമാർ, യൂണിയൻ പ്രതിനിധി രാജീവ് മാർത്താണ്ഡശേരില്‍, വനിതാ കരയോഗം ഭാരവാഹികളായ സുധ, ശോഭ എന്നിവർ നേതൃത്വം നൽകി.