dsfgr

ചേർത്തല : കുത്തിയതോട് ബെഞ്ചമിൻ മൊളോയിസ് ക്ലബ്ബിന്റെ 39ാമത് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. റോയിച്ചൻ എസ് അദ്ധ്യക്ഷത വഹിച്ചു. ജി അഖിൽ കൃഷ്ണൻ സ്വാഗതംപറഞ്ഞു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. കോടം തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ , ജില്ലാ പഞ്ചായത്ത് അംഗം അനന്തുരമേശൻ , അസീസ് പായിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ സമ്മാനദാനം നിർവഹിച്ചു. എം. മഹേഷ് നന്ദി പറഞ്ഞു.