ചാരുംമൂട് : നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അതിജീവനം - 2024 എന്ന പേരിൽ നാളെ സൗജന്യ കാൻസർ നിർണയ ക്യാമ്പും, കുടിവെള്ള പരിശോധനയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഹാളിൽ രാവിലെ 8 മുതൽ ക്യാമ്പ് ആരംഭിക്കും. ഇവിടെ കുടിവെള്ള പരിശോധനയും സൗജന്യമായി നടത്താം. നൂറനാട് സി.ഐ പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി സിജോ വർഗീസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6 ന് പടനിലം ക്ഷേത്ര മൈതാനിയിൽ നടക്കുന സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. അവയവദാന സമ്മതപത്ര സമർപ്പണം എം.എസ്. അരുൺ കുമാർ എം.എൽ.എ നിർവ്വഹിക്കും. ചലച്ചിത്ര താരങ്ങളായ രശ്മി അനിൽ, ബിബിൻ ജോർജ് എന്നിവർ അതിഥികളായി പങ്കെടുക്കും. സമ്മേളനത്തിൽ ആദരവ് ചടങ്ങും നടക്കും. രാത്രി 7.30 ന് മെഗാഷോയോടെയാണ് സമാപനം. രക്ഷാധികാരി അനിൽ സ്മൃതി, പ്രസിഡന്റ് സനൽ നൂറനാട് സെക്രട്ടറി,അനുഗംഗൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുമേഷ് നാരായണൻ, സതീഷ് കുമാർ, ബിനു പുലിമേൽ, രതീഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.