m-v-govindhan

കായംകുളം : പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതൃത്തിലുള്ളവർക്കെതിരെയുള്ള പരാമർശം മന്ത്രി സജി ചെറിയാൻ പിൻവലിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

കായംകുളത്ത് എസ്.വാസുദേവൻ പിള്ളയുടെ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാമർശം പിൻവലിക്കാൻ പാർട്ടി നിർബന്ധിച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പത്രസമ്മേളനം നടത്തിയതെന്നും ഗോവിന്ദൻ പറഞ്ഞു.