മാവേലിക്കര: ശ്രീമറുതാക്ഷി ദേവി ക്ഷേത്രത്തിലെ പറയെടുപ്പിനോട് അനുബന്ധിച്ച് ഈ വർഷത്തെ കൊറ്റാർകാവ് കരയോഗത്തിൻ്റെ പറയെടുപ്പിന്റെ ഭാഗമായി കൊറ്റർകാവ് കരയോഗവും പവർഹൗസ് യുവജനവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോടതി ജംഗ്ഷനിൽ നടത്തുന്ന അൻപൊലി ഇന്ന് രാത്രി 7.30 ന് നടക്കും. തുടർന്ന് കുത്തിയോട്ട ചുവടും പാട്ടും നടക്കും.