മാവേലിക്കര:മേനാമ്പള്ളി 15-ാം നമ്പർ എൻ.എസ്‌.എസ് കരയോഗത്തിന്റെയും 758ാം നമ്പർ ശ്രീഭദ്ര വനിതാസമാജത്തിന്റെയും നേതൃത്വത്തിൽ നടന്ന 147-ാമത് മന്നം ജയന്തി ആഘോഷ സമ്മേളനം എൻ.എസ്‌.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപികൃഷ്ണൻ അദ്ധ്യക്ഷനായി. റിട്ട.ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് ബി.സോമശേഖരൻ ഉണ്ണിത്താൻ ജയന്തി അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എസ്‌.എസ് പ്രതിനിധിസഭാംഗം ജി.രവികുമാർ, കരയോഗം വൈസ് പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി പി.എൻ.കൃഷ്ണൻകുട്ടിനായർ, വനിതാ സമാജം പ്രസിഡന്റ് ഹേമ സജീവ്, വനിതാ സമാജം സെക്രട്ടറി പ്രീയാ ശങ്കർ എന്നിവർ സംസാരിച്ചു. ദേശീയ വടംവലി മത്സരത്തിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം എസ്.ദേവജിനെ ചടങ്ങിൽ അനുമോദിച്ചു. സമ്മേളനത്തിന് മുന്നോടിയായി മന്നം ജയന്തി ഘോഷയാത്രയും നടത്തി.