photo

ചേർത്തല : മാരാരിക്കുളം ഋഷിറാം ആശുപത്രിയുടെയും എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ പെരുന്തുരുത്ത് 535ാം നമ്പർ ശാഖയിലെ രണ്ടാം നമ്പർ വയൽവാരം കുടുംബ യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്വാസകോശ പരിശോധനാ ക്യാമ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.അജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഉണ്ണിക്കുട്ടൻ ആശംസ അർപ്പിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എസ്.രാജേഷ് സ്വാഗതവും കുടുംബ യൂണീറ്റ് കൺവീനർ ലളിത ശ്രീധരൻ നന്ദിയും പറഞ്ഞു. ഫിസിഷ്യനും പൾമനോളജിസ്റ്റുമായ ഡോ.അരവിന്ദ്കുമാർ ക്യാമ്പിന് നേതൃത്വം വഹിച്ചു.