ഹരിപ്പാട് : റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. എറണാകുളം കലൂർ ഒഴിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഫർ (45) , നജുമുദ്ദീൻ (25 ) ,ഓട്ടോ ഡ്രൈവർ തൃക്കുന്നപ്പുഴ സ്വദേശി അഖിൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കുന്നപ്പുഴ ജംഗ്ഷന് കിഴക്ക് കെ.ടി.ഡി.സി പാർലറിന് സമീപം ഇന്നലെ വൈകിട്ട് 7നായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ജാഫറിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.