
ആലപ്പുഴ: പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ 2023 -24 വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ' സമന്വയം 2023' സമാപിച്ചു. ഗവ. യു.പി. സ്കൂൾ തിരുവമ്പാടിയിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇ.പി. സതീശൻ, സീനിയർ അദ്ധ്യാപകരായ അമ്പിളി എസ്.കൃഷ്ണൻ, ദീപ്തി റാണി, പ്രോഗ്രാം ഓഫീസർ എസ്.സിതാര, വോളണ്ടിയർ ലീഡർമാരായ പാർവതി, ദേവ് നന്ദ് തുടങ്ങിയവർ പങ്കെടുത്തു.