
ചേർത്തല: വീടിന്റെ അടുക്കളയ്ക്ക് സമീപത്തെ ചായ്പിൽ കണ്ടെത്തിയ കൂറ്റൻ അണലി പാമ്പുകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ചേർത്തല നഗരസഭ പതിനഞ്ചാം വാർഡിൽ മരുത്തോർവട്ടം രാധേയം വീട്ടിൽ കുമാരി ഉഷയുടെ വീട്ടിലെ ഷെഡിലാണ് രണ്ട്
അണലി പാമ്പുകളെ കണ്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ചായ്പിലിരുന്ന പാചകവാതക സിലിണ്ടർ എടുക്കാൻ കുമാരി ഉഷ എത്തിയപ്പോഴാണ് അണലിലെ കണ്ടത്. തുടർന്ന് അയൽവാസികളും മറ്റും ചേർന്ന് പാമ്പുകളെ പിടികൂടാൻ നടത്തിയ ശ്രമം വിഫലമായപ്പോൾ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു.